ബ​സി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം
Friday, May 10, 2024 10:52 PM IST
മ​ഞ്ചേ​രി: കാ​രാ​പ​റ​മ്പി​ല്‍ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. സ്കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ നി​യാ​സ് (38) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ചെ​ങ്ങ​ര ജു​മാ​മ​സ്ജി​ദി​ന​ടു​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ​യ​നാ​ട്ടി​ല്‍​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന എ ​വ​ണ്‍ ട്രാ​വ​ല്‍​സ് ബ​സ് മ​ഞ്ചേ​രി ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന നി​യാ​സി​ന്‍റെ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​യാ​സി​നെ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ നി​യാ​സി​ന്‍റെ നി​ല വ​ഷ​ളാ​വു​ക​യും ഇ​തേ​ത്തു​ട​ർ​ന്ന് രാ​ത്രി ര​ണ്ട​ര​മ​ണി​യോ​ടെ അ​രീ​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

അ​രീ​ക്കോ​ട് എ​സ്ഐ വി.​യു. അ​ബ്ദു​ള്‍​അ​സീ​സ് ഇ​ന്‍​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി താ​ഴ​ത്ത​ങ്ങാ​ടി ജു​മാ മ​സ്ജി​ദി​ല്‍ ക​ബ​റ​ട​ക്കി.​അ​രീ​ക്കോ​ട് ച​ക്കു​ങ്ങ​ല്‍ ചോ​ല​ക്ക​ല്‍ മു​ഹ​മ്മ​ദ​ലി-​സു​ബൈ​ദ ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ് നി​യാ​സ്. ഭാ​ര്യ: മു​ന​വ്വി​റ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് റി​സാ​ന്‍, ഫാ​ത്തി​മ റി​സ.