ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
1423629
Sunday, May 19, 2024 11:27 PM IST
കൊളത്തൂര്‍: പടപ്പറമ്പ് ചെറുകുളമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു.ഓണപ്പുടയില്‍ ഹോട്ടല്‍ നടത്തുന്ന വടക്കന്പാലൂരിലെ നാസറിന്റെ മകന് മേലേപീടികക്കല്‍ ബാസിത് (19) ആണ് മരിച്ചത്.
സഹയാത്രികനായ കൂരിയാടന്‍ രിസ്വാനെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അതിരാവിലെ മലപ്പുറം ഭാഗത്ത് നിന്നു കൊളത്തൂരിലേക്ക് പോവുകയായിരുന്ന ബൈക്കാണ് ചെറുകുളമ്പില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. കൊളത്തൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍ :സുഹൈല്‍ (ചെന്നൈ), ഷഹീം.