പെരിന്തല്‍മണ്ണയില്‍ മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങി
1423757
Monday, May 20, 2024 5:33 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 19 ആരംഭിച്ച് ജൂണ്‍ അഞ്ചു വരെ നീണ്ടുനില്‍ക്കുന്ന മഴക്കാലപൂര്‍വ ശുചീകരണ പ്രതിരോധത്തിന്റെ മുനിസിപ്പല്‍തല ഉദ്ഘാടനം നഗരസഭാ ചെയര്മാന് പി. ഷാജി നിര്‍വഹിച്ചു. പട്ടാമ്പി ചെര്‍പ്പുളശേരി റോഡ് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ അധ്യക്ഷയായിരുന്നു.
കൗണ്‍സിലര്‍ പത്തത്ത് ജാഫര്‍, നഗരസഭ സെക്രട്ടറി ജി. മിത്രന്, ക്ലീന്‍ സിറ്റി മാനേജര്‍ സി. വത്സന്, ജഐച്ച്ഐ സെന്തില്‍ കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി മനോജ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. രാജീവന് എന്നിവര്‍ പ്രസംഗിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, നഗരസഭ ജീവനക്കാര്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണ പ്രവൃത്തികള്‍ നടക്കും. മാലിന്യ സംസ്കരണം, പരിസര ശുചീകരണം, ക്ലോറിനേഷന്, പരിസ്ഥിതി ദിനചാരണം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ പരിപാടികളാണ് നഗരസഭയില്‍ നടക്കുക.
ജൂണ്‍ അഞ്ചിനു പരിസ്ഥിതി ദിനത്തില്‍ ബഹുജന പങ്കാളിത്തത്തോടെ പെരിന്തല്‍മണ്ണ ബൈപാസ് ജംഗ്ഷന് വൃത്തിയാക്കിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സമാപിക്കുക.