എ​ട​ക്ക​ര​യി​ലും ചു​ങ്ക​ത്ത​റ​യി​ലും മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​മാ​യി
Monday, May 20, 2024 5:33 AM IST
എ​ട​ക്ക​ര: മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് എ​ട​ക്ക​ര​യി​ലും ചു​ങ്ക​ത്ത​റ​യി​ലും തു​ട​ക്ക​മാ​യി. എ​ട​ക്ക​ര​യി​ല്‍ പാ​ലു​ണ്ട മു​ത​ല്‍ പാ​ല​ത്തി​ങ്ങ​ല്‍ വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വൃ​ത്തി​യാ​ക്കി. ശു​ചീ​ക​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ആ​യി​ശ​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, പോ​ലീ​സ്, എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍, സി​ഡി​എ​സ്, എ​ഡി​എ​സ് അം​ഗ​ങ്ങ​ള്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, ആ​രോ​ഗ്യ, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ള്‍, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, ട്രോ​മ​കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍, മ​റ്റു സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​യി​ല്‍ പ​ങ്കെ​ടു​ത്തു.

ടൗ​ണി​ലെ പ​ല ഭാ​ഗ​ത്തും കൂ​ട്ടി​യി​ട്ടി​രു​ന്ന പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും മാ​ലി​ന്യ​മു​ക്ത എ​ട​ക്ക​ര​ക്കാ​യി വാ​ര്‍​ഡു​ക​ളി​ലും സ്കൂ​ളു​ക​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലു​മാ​യി പ്ര​വ​ര്‍​ത്ത​നം വി​പു​ല​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം.

എ​ട​ക്ക​ര: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ച​ന്ത​മേ​റും ചു​ങ്ക​ത്ത​റ പ​ദ്ധ​തി​യി​ല്‍ മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു. ചു​ങ്ക​ത്ത​റ ബ​സ് സ്റ്റാ​ന്‍​ഡ്, സ​മീ​പ റോ​ഡു​ക​ള്‍ എ​ന്നി​വ ശു​ചീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പി. റീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​ആ​ര്‍. ജ​യ​ച​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്തം​ഗം എ.​കെ. വി​നോ​ദ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി റ​നീ​ഷ്, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് ബി. ​ശി​വ​ദാ​സ​ന്‍, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ, ജ​ഐ​ച്ച്ഐ ശ്രീ​ജ​യ, പി. ​മ​ധു, അ​ബ്ദു​ള്‍​ഹ​ക്കീം ച​ങ്ക​ര​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഹ​രി​ത ക​ര്‍​മ​സേ​ന, എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, വ്യാ​പാ​രി​ക​ള്‍, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.