മക്കരപ്പറമ്പില്‍ ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു
1423424
Sunday, May 19, 2024 5:31 AM IST
മക്കരപ്പറമ്പ്: മക്കരപ്പറമ്പില്‍ ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു. കോഴിക്കോട് പാലക്കാട് ദേശീയ പാതയോരത്തെ കടയിലാണ് വന്‍ തീപിടിത്തമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. രണ്ടു നില പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. താഴത്തെ നിലയിലെ ഫര്‍ണിച്ചറുകള്‍ ഒന്നാകെ നശിച്ചു.
മലപ്പുറത്തു നിന്നും പെരിന്തല്‍മണ്ണയില്‍ നിന്നുമുള്ള അഞ്ച് ഫയര്‍ യൂണിറ്റ് വാഹനങ്ങള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തില്‍ വന്‍ നാശനഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.