അല്‍ശിഫയില്‍ കെ 4 കെയര്‍ പദ്ധതി: സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
1423421
Sunday, May 19, 2024 5:31 AM IST
പെരിന്തല്‍മണ്ണ: മലപ്പുറം കുടുംബശ്രീമിഷന്റെയും ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന് ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ഹോസ്പിറ്റലില്‍ മുപ്പതോളം സ്ത്രീകള്‍ക്ക് രോഗികളെ ശുശ്രൂഷിക്കുന്നതിനുള്ള പ്രാഥമിക പരിചരണ പരിശീലനം നല്കി.
ഏപ്രില്‍ 22 മുതല്‍ മേയ് ഒമ്പതു വരെയാണ് പരിശീലനം സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കിംസ് അല്‍ശിഫ ആശുപത്രിയില്‍ താമസത്തോടു കൂടിയാണ് പരിശീലനം നല്‍കിയത്. മേഖലയിലെ വിദഗ്ധരായ ഷൈമോള്‍, ശ്രേയ എന്നിവരാണ് നേതൃത്വം നല്‍കിയത്. സമാപന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ്, യൂണിഫോം, ടൂള്‍ക്കിറ്റ് എന്നിവ വിതരണം ചെയ്തു.
പരിപാടികളുടെ ഉദ്ഘാടനം കിംസ് അല്‍ശിഫ വൈസ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. പി. ഉണ്ണീന്റെ അധ്യക്ഷതയില്‍ നജീബ് കാന്തപുരം എംഎല്‍എ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത് മുഖ്യാതിഥിയായിരുന്നു. കിംസ് അല്‍ശിഫ സീനിയര്‍ ജനറല്‍ മാനേജര്‍ സി. സതീഷ്, അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് മിഷന് കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് കട്ടുപ്പാറ,
ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന് ട്രസ്റ്റ് റീജണല്‍ മാനേജര്‍ മോഹിഷ, പെരിന്തല്‍മണ്ണ സിഡിഎസ് ചെയര്‍പേഴ്സണ്‍ വിജയ, കിംസ് അല്‍ശിഫ നഴ്സിംഗ് സൂപ്രണ്ട് ഷെര്‍ലി ജെയിംസ്, സീനിയര്‍ ക്വാളിറ്റി മാനേജര്‍ സ്വാതി ലക്ഷ്മി, കിംസ് അല്‍ശിഫ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.സി. പ്രിയന് എന്നിവര്‍ പ്രസംഗിച്ചു.