നിലമ്പൂര്‍ മിനി മാരത്തണ്‍ സമാപിച്ചു
1423762
Monday, May 20, 2024 5:33 AM IST
പൂക്കോട്ടുംപാടം: ആവേശമാര്‍ന്ന സണ്‍റൈസ് റണ്ണേഴ്സ് ക്ലബ് സംഘടിപ്പിച്ച നിലമ്പൂര്‍ മിനി മാരത്തണ്‍ സമാപിച്ചു. പൂക്കോട്ടുംപാടം ഗവണ്മെന്റ് ഹൈസ്കൂളിന് മുന്നില്‍ പത്തു കിലോ മീറ്റര്‍ വിഭാഗം മത്സരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടവും അഞ്ചു കിലോമീറ്റര്‍ കളക്ടര്‍ വി.ആര്. വിനോദും ഫ്ളാഗ് ഓഫ് ചെയ്തു. പി. ശ്രുതി നേതൃത്വം നല്കിയ സുംബാ ഡാന്‍സോടെയാണ് മാരത്തണിന് തുടക്കമായത്.
അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അനീഷ് കവളമുക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു. അഞ്ഞൂറിലധികം അത്ലറ്റുകളും അമ്പതു ഒഫീഷ്യല്‍സും മീറ്റില്‍ പങ്കെടുത്തു. സമാപന ചടങ്ങ് പി.വി. അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മാരത്തണ്‍ ചെയര്മാന് പി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എ. കരീം, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുള്‍ഹമീദ് ലബ്ബ, ബ്ലോക്ക് അംഗം കെ. രാജന്, പഞ്ചായത്തംഗങ്ങളായ സി. സത്യന് അഫീഫ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.കെ. അനന്തകൃഷ്ണന്, കേമ്പില്‍ രവി, കെ. രാജ്മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആറ് കാറ്റഗറികളായി നടന്ന മത്സരത്തില്‍ എന്‍.പി. മുഹമ്മദ് അമീന്, ബാലകൃഷ്ണന്, വാമിക, ആനന്ദകൃഷ്ണ, ജോസ് ഇല്ലിക്കല്‍, ജിന്‍സി എന്നിവര്‍ ഒന്നാംസ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇതോടൊപ്പം കാഷ് പ്രൈസും ഉപഹാരങ്ങളും വിതരണം ചെയ്തു. മാരത്തണ്‍ കണ്‍വീനര്‍ വി.പി. സുബൈര്‍ സ്വാഗതവും സണ്‍റൈസ് ക്ലബ് ട്രഷറര്‍ ഓഷ്യന്‍ മുജീബ് നന്ദിയും പറഞ്ഞു.