വെള്ളക്കെട്ടിനെതിരേ സംസ്ഥാന പാത ഉപരോധിച്ചു
1423429
Sunday, May 19, 2024 5:33 AM IST
വണ്ടൂര്‍: മഴപെയ്താല്‍ വണ്ടൂരങ്ങാടിയില്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ടിനെതിരെ അധികൃതര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് വടപുറം പട്ടിക്കാട് സംസ്ഥാനപാത ഉപരോധിച്ച് വ്യാപാരി വ്യവസായി സമിതിയും ഡിവൈഎഫ്ഐയും. ഇന്നലെ വൈകുന്നേരമാണ് പ്രവര്‍ത്തകര്‍ സംസ്ഥാന പാത ഉപരോധിച്ചത്. ഇതേതുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
മഴ പെയ്താല്‍ വണ്ടൂരങ്ങാടിയിലെ നാലു റോഡുകളിലും വെള്ളക്കെട്ടാണ്. വണ്ടൂര്‍ സിഐ അജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. പഞ്ചായത്തുമായി സംസാരിച്ച ശേഷം നാളെ തീരുമാനം അറിയിക്കാമെന്ന് സിഐ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ ഐ.വി. ഷെമീര്‍, പി. കുഞ്ഞാലി, പി. ഫൈസല്‍, എസ്. അഫ്സല്, ഡിവൈഎഫ്ഐ ഭാരവാഹികളായ കെ. അജയ്, രജീഷ്, ഫാസില്‍ പാറപ്പുറവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.