ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ മരിച്ചു
1423828
Monday, May 20, 2024 11:23 PM IST
പെരിന്തല്‍മണ്ണ: അമ്മിനിക്കാട് സ്കൂള്‍പടിയില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്നാട് ദിണ്ടിഗല്‍ സ്വാമിയാര്പട്ടി നോര്‍ത്ത് സ്ട്രീറ്റില്‍ വെള്ളൈസ്വാമിയുടെ മകന് ശക്തിവേല്‍(43) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.15 നായിരുന്നു സംഭവം. നിയന്ത്രണം വിട്ട് റോഡിന്റെ മറുവശത്തെത്തിയ ലോറി മരത്തിലിടിച്ചാണ് നിന്നത്. ആളുകള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പാലക്കാട് ഭാഗത്ത് നിന്നു മലപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു ലോറി.