നിലമ്പൂരില്‍ കെഎച്ച്ആര്‍എ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് തുടക്കം
1423280
Saturday, May 18, 2024 5:49 AM IST
നിലമ്പൂര്‍: കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) അംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും ഏറെ ആശ്വാസകരമാകുന്ന കെഎച്ച്ആര്‍എ സുരക്ഷാ പദ്ധതിക്ക് നിലമ്പൂരില്‍ തുടക്കമായി.
നിലമ്പൂര്‍ യൂണിയന് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെഎച്ച്ആര്‍എ ജില്ലാ പ്രസിഡന്റ് സമദ്, വനിത ഹോട്ടല്‍ അനു പ്രദീപ്കുമാറിന് ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കെഎച്ച്ആര്‍എ നിലമ്പൂര്‍ യൂണിറ്റ് പ്രസിഡന്റ് അനസ് യൂണിയന് അധ്യക്ഷത വഹിച്ചു.
തുടര്‍ന്നു ഹോട്ടല്‍ മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലാ സെക്രട്ടറി രഘു ആരോഗ്യസുരക്ഷാ പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി സ്കറിയ കിനാംതോപ്പില്‍, ഖജാന്‍ജി നസീര്‍, രാജ്കുമാര്, സെക്രട്ടറി പി. മോഹനന്, സെമീര്‍ എന്നിവര്‍ പ്രസംഗിച്ചു.