വാര്‍ഷികവും ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു
1423085
Friday, May 17, 2024 6:31 AM IST
മഞ്ചേരി: ഗോത്രനീതി പദ്ധതിയുടെ ഭാഗമായി ഗോത്രവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സും മെഡിക്കല്‍ ക്യാന്പും നടത്തി. ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെയും നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ റോട്ടറി ക്ലബിന്റെ സഹകരണത്തോടെയാണ് ബോധവത്കരണം നടത്തിയത്.
പൂക്കോട്ടുംപാടം കതിര് ഫാം ഓഡിറ്റോറിയത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി ചെയര്‍മാനും ജില്ലാ സെഷന്‍സ് ജഡ്ജുമായ കെ.സനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.ഷാബിര്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.
കോഴിക്കോട് കിര്‍ത്താഡ്സ് ട്രെയിനിംഗ് വിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. പ്രദീപ് കുമാര്‍, മമ്പാട് എം ഇ എസ് കോളജ് മലയാളം വിഭാഗം അധ്യക്ഷന്‍ ഡോ. രാജേഷ് മോന്‍ജി എന്നിവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ നേതൃത്വത്തിലായിരുന്നു മെഡിക്കല്‍ ക്യാമ്പ്. നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് സെക്രട്ടറിയുടെ ചുമതലയുള്ള ടി. സുമിത, പാരാലീഗല്‍ വോളണ്ടിയര്‍ ടി.കെ. ഷീബ എന്നിവര്‍ നേതൃത്വം നല്കി.