നിലമ്പൂരില്‍ മഴക്കാലപൂര്‍വ ശുചീകരണം
1423426
Sunday, May 19, 2024 5:31 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭാ പരിധിയില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവൃത്തികള്‍ തുടങ്ങി. ഹരിതകാന്തിയുടെ നേതൃത്വത്തില്‍ ’മഴയെത്തും മുമ്പേ’ എന്ന കാമ്പയിന്റെ ഭാഗമായാണ് ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായത്. നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു. എല്‍എസ്ജിഡി ഡയറക്ടര്‍ പി.ബി. ഷാജു അധ്യക്ഷത വഹിച്ചു.
ക്ലീന്‍ സിറ്റി മാനേജര്‍ കെ.സി. രാജീവന്, നഗരസഭ സെക്രട്ടറി ജി. ബിനുജി, നഗരസഭാ കൗണ്‍സിലര്‍മാരായ പി.എം. ബഷീര്‍, റഹ്മത്തുള്ള ചുള്ളിയില്‍, പി. ഗോപാലകൃഷ്ണന്, അഷറഫ് മുക്കട്ട, എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. സലീല്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. വിനോദ്, സി. രതീഷ്, കെ.പി. ഡിന്റോ, ഹരിതകാന്തി നോഡല്‍ ഓഫീസര്‍ ആര്.പി. സുബ്രമണ്യന്‍, ഹരിതാ കര്‍മ സേനാംഗങ്ങള്‍, നഗരസഭ ആരോഗ്യ വിഭാഗം ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ നേതൃത്വം നല്കി.
നിലമ്പൂര്‍ ജനതപ്പടിയിലെ മാനവേദവന്തോട്, മാനവേദന് സ്കൂള്‍ റോഡ്, കെഎന്‍ജി റോഡിന്റെ ഇരുവശങ്ങളും വനം റോഡും ശുചീകരിച്ചു. ഈ ഭാഗങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ നിക്ഷേപിച്ച കുപ്പികള്‍, അജൈവ മാലിന്യങ്ങള്‍ എന്നിവയാണ് നീക്കിയത്.
മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശമെന്ന നിലയില്‍ നിലമ്പൂര്‍ നഗരസഭയില്‍ മഴക്കാല ശുചീകരണ പ്രവൃത്തികള്‍ സജീവമാക്കേണ്ട സാഹചര്യമാണുള്ളത്.