സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്ക് ക്ലാസും
1423428
Sunday, May 19, 2024 5:31 AM IST
പെരിന്തല്‍മണ്ണ: സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു പെരിന്തല്‍മണ്ണ താലൂക്കിലെ സ്കൂള്‍ വാഹനങ്ങളുടെ പരിശോധന നടത്തുന്നു. ഇതോടൊപ്പം ബസ് ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ പരിശീലന ക്ലാസും സംഘടിപ്പിക്കുന്നു.
24നു ഉച്ചക്കു 2.30ന് പെരിന്തല്‍മണ്ണ പൊന്ന്യാകുറുശി ഐഎസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയുടെ താലൂക്കുതല ഉദ്ഘാടനവും ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന ക്ലാസും നടക്കുക. പരിപാടിയില്‍ പെരിന്തല്‍മണ്ണ താലൂക്ക് പരിധിയിലെ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പങ്കെടുക്കണമെന്ന് ജോയിന്റ് ആര്‍ടിഒ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നു അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. ഡ്രൈവര്‍മാരുടെ പേരു വിവരങ്ങള്‍ പെരിന്തല്‍മണ്ണ സബ് ആര്‍ടിഓഫീസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്ന ഡ്രൈവര്‍മാര്‍ക്കു മോട്ടോര്‍ വാഹന വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും.
സ്കൂള്‍ വാഹനങ്ങളുടെ പരിശോധന തിയതി പിന്നീട് അറിയിക്കുമെന്നു പെരിന്തല്‍മണ്ണ ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04933 20856.