വനിതകള്‍ക്ക് സ്കൂട്ടറുകള് വിതരണം ചെയ്തു
1423281
Saturday, May 18, 2024 5:49 AM IST
പെരിന്തല്‍മണ്ണ: നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ സഹായത്തോടെ മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് 50 ശതമാനം സബ്സിഡിയോടെ വനിതകള്‍ക്ക് സ്കൂട്ടറുകള് വിതരണം ചെയ്തു.
വനിതാ ശാക്തീകരണ പരിപാടിയുടെ ഭാഗമായാണ് മുദ്ര ഫൗണ്ടേഷന് 19 വനിതകള്‍ക്ക് സ്കൂട്ടറുകള് വിതരണം ചെയ്തത്. ഇതിനായി "മുദ്ര’ നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. വിതരണോദ്ഘാടനം മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് ചെയര്മാന് നജീബ് കാന്തപുരം എംഎല്‍എ നിര്‍വഹിച്ചു.
മുദ്ര എക്സിക്യൂട്ടീവ് അംഗം ലതിക സതീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ എം.കെ. മൈമൂന, ഹൈദര്‍ തോരപ്പ, സാമൂഹ്യ പ്രവര്‍ത്തകരായ സക്കീര്‍, സൈനുദീന്‍ പുലാമന്തോള്‍, മുസ്തഫ മണ്ണാര്‍മല, പ്രോഗ്രാം ഡയറക്ടര്‍ എന്‍.എം ഫസല്‍, കോഓര്‍ഡിനേറ്റര്‍ സാബിര്‍ കാളികാവ് എന്നിവര്‍ പ്രസംഗിച്ചു.