"ഒന്നിക്കാം മഴക്കു മുമ്പേ’ പരിപാടിക്ക് തുടക്കം
1423284
Saturday, May 18, 2024 5:49 AM IST
പുഴക്കാട്ടിരി: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യത്തിന്റെ "ഒന്നിക്കാം മഴക്ക് മുമ്പേ’ പരിപാടിക്ക് തുടക്കമായി. മഴക്കാലപൂര്‍വ ശുചീകരണ യജ്ഞത്തിന് മുന്നോടിയായി നടന്ന അവലോകന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുത്സു ചക്കച്ചന്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ്എന്. മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഇബ്രാഹിം ഷിബില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍. പി. സുനില്‍കുമാര്‍. പിഎച്ച്എന്‍ സി. ആസ്യ എന്നിവര്‍ പ്രസംഗിച്ചു.
കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി, ആശാപ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, എന്‍ആര്‍ഇജി പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.