മഴക്കാലരോഗം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ കര്‍മ പദ്ധതിയായി
1423285
Saturday, May 18, 2024 5:49 AM IST
പെരിന്തല്‍മണ്ണ: കാലവര്‍ഷത്തോടനുബന്ധിച്ച് പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്തലത്തില്‍ കര്‍മ പദ്ധതിക്ക് രൂപം നല്കി. പ്രത്യേക ഇടപെടലുകള്‍, യോഗങ്ങള്‍, പരിപാടികള്‍ എന്നിങ്ങനെ മൂന്നുതലത്തിലാണ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ഇന്‍ഡോര്‍ സോഴ്സ് റിഡക്ഷന്‍, കെട്ടിട നിര്‍മാണ മേഖലയിലെ ഇടപെടല്‍, വിദ്യാലയ പരിശോധന, സ്ഥാപന ശുചികരണം, ഗൃഹശുചീകരണം, സമൂഹശുചീകരണം എന്നിവ ആദ്യഘട്ടത്തില്‍ നടക്കും. പ്ലാന്റേഷന് മീറ്റ്, തൊഴിലുറപ്പ്, ഹരിതസേന, ക്ഷീരകര്‍ഷക യോഗങ്ങള്‍ എന്നിവയ്ക്കൊപ്പം ആരോഗ്യമേഖലയിലെ സ്വകാര്യ ആശുപത്രി, ക്ലിനിക്ക്, ലാബുകള്‍ എന്നിവയുടെ യോഗം വിളിച്ചു ചേര്‍ക്കും.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബോധവത്കരണം, കിണറുകളുടെ സോഷ്യല്‍ ഓഡിറ്റിംഗ്, വിവാഹ വീടുകളിലെ ഇടപെടലുകള്‍ എന്നിവ നടത്താനും ധാരണയായി. ബ്ലോക്ക് പഞ്ചായത്തില്‍ നടത്തിയ യോഗം പ്രസിഡന്റ് അഡ്വ.എ.കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് അധ്യക്ഷത വഹിച്ചു. മഴക്കാല പകര്‍ച്ചവ്യാധികള്‍ എന്ന വിഷയത്തില്‍ എംഇഎസ് മെഡിക്കല്‍ കോളജ് ശിശുരോഗ വിഭാഗം മേധാവി ഡോ.കെ.കെ.പുരുഷോത്തമന് സംസാരിച്ചു. പഞ്ചായത്തുതല മെഡിക്കല്‍ ഓഫീസര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പങ്കെടുത്ത യോഗത്തില്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എ.മുഹമ്മദലി, ഡോ. ടി.പി.ഷമീറ മോള്, ഡോ.ബിജു, ഡോ.ദിവ്യ,
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. നാസര്‍ എന്നിവര്‍ സംസാരിച്ചു. മേലാറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.വി.ദിനേശ് കര്‍മ പദ്ധതി അവതരിപ്പിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അസീസ് പട്ടിക്കാട് സ്വാഗതവും ബിഡിഒ പാര്‍വതി നന്ദിയും പറഞ്ഞു.