അങ്ങാടിപ്പുറത്ത് മഴക്കാല പൂര്‍വ ശുചീകരണം നടത്തി
1423423
Sunday, May 19, 2024 5:31 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിലെ വാര്‍ഡുകളില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി. 23ാം വാര്‍ഡില്‍ പ്രസിഡന്റ് ഇന്‍ചാര്‍ജ് ഷബീര്‍ കറുമുക്കില്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി സി. കെ. ജയകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി സ്മിത, വിവിധ വാര്‍ഡ് മെംബര്‍മാര്‍, എച്ച്ഐ ഇന്‍ചാര്‍ജ് ഒ.പി. ഷംസുദ്ദീന്, ജഐച്ച്ഐമാരായ വിജിഷ, ആന്‍സി റോബി,
ജെപിഎച്ച്്എന്മാരായ മാജി ഷരീഫ്, ചിത്ര, രമ്യ, ശാന്തകുമാരി, മുബീന, ആശവര്‍ക്കര്‍മാര്‍,
ശുചീകരണ തൊഴിലാളികള്‍, കുടുംബശീ അംഗങ്ങള്‍, വാര്‍ഡുതല ശുചിത്വ സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഡുകളിലെ പൊതുയിടങ്ങള്‍ വൃത്തിയാക്കി. ഇന്നു വീടുകളില്‍ ശുചീകരണം നടത്തും.