"വിജയാരവം 2024' സംഘടിപ്പിച്ചു
1423084
Friday, May 17, 2024 6:31 AM IST
പെരിന്തൽമണ്ണ: എസ്എഫ്ഐ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹസ്സൻ മുബാറക്ക് ഉദ്ഘാടനം ചെയ്തു.
ഏരിയാ ജോയിന്റ് സെക്രട്ടറി ആരതി.കെ. അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ വി.ശശികുമാർ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ. ഹരിമോൻ , ഏരിയാ സെക്രട്ടറി ടി.ഗോകുൽ, കെ.പി. സിനാൻ, യദു എന്നിവർ സംസാരിച്ചു. 160 വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു.