ഓ​ട്ടോ​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​യാ​ൾ പി​ടി​യി​ൽ
Friday, May 10, 2024 5:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. താ​ഴെ​ക്കോ​ട് വി​ല്ലേ​ജി​ൽ ബി​ടാ​ത്തി​ദേ​ശം പ​ടു​വ​ൻ​പാ​ട​ൻ വീ​ട്ടി​ൽ ഷ​ഹീ​ർ ബാ​വ (34)യെ​യാ​ണ് താ​ഴെ​ക്കോ​ട്വ​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. നൗ​ഫ​ലും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ര​ക്ക്പ​റ​മ്പ്, താ​ഴെ​ക്കോ​ട്, ക​രി​ങ്ക​ല്ല​ത്താ​ണി ഭാ​ഗ​ങ്ങ​ളി​ലും മ​റ്റും കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ലും യു​വാ​ക്ക​ൾ​ക്കി​ട​യി​ലും ഇ​യാ​ൾ വ്യാ​പ​ക​മാ​യി ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ൾ എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​

വേ​ഷം മാ​റി​യെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഓ​ട്ടോ​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 1.7 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ ഇ​ന​ത്തി​ലു​ള്ള 4000 രൂ​പ​യും ഒ​രു മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചെ​ടു​ത്തു.

പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​സി.​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ഹ​രി​ദാ​സ​ൻ, എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് ബ്യൂ​റോ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഡി.​ഷി​ബു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സു​നി​ൽ കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ച്ചു​ത​ൻ, ശ​രീ​ഫ്.​വി.​കെ., ഷം​സു​ദീ​ൻ.​വി.​കെ., അ​ബ്ദു​ൽ ജ​ലീ​ൽ, ലി​ൻ​സി വ​ർ​ഗ്ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.