നിലമ്പൂര്‍ പാട്ടുത്സവം ടൂറിസം ഫെസ്റ്റിവല്‍: സംഘാടക സമിതിയായി
1377352
Sunday, December 10, 2023 4:22 AM IST
നിലമ്പൂര്‍: യുനെസ്കോ ലേണിംഗ് സിറ്റി നിലമ്പൂര്‍ നഗരസഭ നിലമ്പൂര്‍ പാട്ടുത്സവം ടൂറിസം ഫെസ്റ്റിവല്‍ 2024 ന്റെ സംഘാടക സമിതി രൂപീകരണം നഗരസഭ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു.
മുഖ്യരക്ഷാധികാരികളായി പി.വി. അബ്ദുള്‍ വഹാബ് എംപി, പി.വി. അന്‍വര്‍ എംഎല്‍എ, നിലമ്പൂര്‍ ആയിഷ എന്നിവരെയും രക്ഷാധികാരികളായി കാരാടന്‍ സുലൈമാന്‍, ഉമ്മര്‍കോയ, ഇ. പദ്മാക്ഷന്, രവീന്ദ്രന് ചുങ്കത്തറ, മുജീബ് റഹ്മാന് മൂര്ക്കന്, ടി.ജെ. നിലമ്പൂര്‍, ആലിസ് മാത്യു എന്നിവരെ തെരഞ്ഞെടുത്തു.
സംഘാടക സമിതി നഗരസഭ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം(ചെയര്മാന്), വിനോദ് പി. മേനോന് (ജനറല്‍ കണ്‍വീനര്‍) അരുമ ജയകൃഷ്ണന്, സഫറുള്ള, ഷമീര്‍ ഉപ്പട, ഡോക്ടര്‍ ഷിനാസ് ബാബു, എന്‍. വേലുക്കുട്ടി, ഷാജി കരിമ്പുഴ, ടി. ഹരിദാസന്, കെ.സി. അഷ്റഫ്, ബാലകൃഷ്ണന് കരുളായി, മോഹനന് ചാലിയാര്‍, വി.കെ. അനന്തകൃഷ്ണന്, ശിവാത്മജന്, ഡോക്ടര്‍ ഗോപിനാഥന്, ജോഷ്വാ കോശി, മേലേകളം നാരായണന്, അലി, പി.പി. നജീബ് (വൈസ് ചെയര്മാന്), ഷാനവാസ്, ടി. ഹരിദാസന് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ സ്കറിയ കിനാന്‍ തോപ്പില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സൈജി, വിനോദ് പി. മേനോന്, നിലമ്പൂര്‍ എസ്ഐ സുനില്‍ പുളിക്കല്‍, ആലിസ് മാത്യു, ബിജു സാമുവല്‍, ടോമി ചെഞ്ചേരി, ബിനോയ് പാട്ടത്തില്‍, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ്, പരുന്തന്‍ നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.