ചെസ് ടൂര്‍ണമെന്റ് : അഹമ്മദ്കുട്ടി ചാമ്പ്യന്‍
1377350
Sunday, December 10, 2023 4:22 AM IST
തിരൂര്‍ : ചെസ് അസോസിയേഷന് കേരളയുടെ (സിഎകെ) അംഗീകാരത്തോടെ തിരൂര്‍ ചെസ് ഫൗണ്ടേഷന് നിറമരുതൂര്‍ ഗവണ്മെന്റ് യുപി സ്കൂള്‍ മങ്ങാട് തിരൂരില്‍ നടത്തിയ സംസ്ഥാനതല ചെസ് ടൂര്‍ണമെന്റില്‍ അഹമ്മദ്കുട്ടി കെ. മഞ്ചേരി ചാമ്പ്യനായി.
ആറ് റൗണ്ട് മത്സരത്തില്‍ 5.5 പോയിന്റ് നേടിയാണ് അഹമ്മദ്കുട്ടി വിജയിയായത്. മഞ്ചേരി കാവനൂരില്‍ വ്യാപാരിയാണ് അഹമ്മദ്കുട്ടി. അക്ഷയ് രാജ് (വയനാട്), അബ്രഹാം നെറ്റിക്കാടന് (തൃശൂര്‍), അബ്ദുള്‍ മജീദ് (വയനാട്), ഇര്‍ഷാദ് (ആലപ്പുഴ), അഭിനവ് (വള്ളിക്കുന്ന്), അഭിജിത്ത് (തിരുനാവായ), വി.പി. ജോജു (തൃശൂര്‍), പി.കെ. രതീഷ് (കണ്ണൂര്‍), കെ. അബ്ദുള്‍ ഗഫൂര്‍ (പരപ്പനങ്ങാടി) എന്നിവര്‍ രണ്ടു മുതല്‍ പത്ത് വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അണ്റൈറ്റഡ് വിഭാഗത്തില്‍ കെ.ഒ. ജോബി തൃശൂര്‍ ചാമ്പ്യനായി.
അനില്‍കുമാര്‍ (തിരൂര്‍), അബ്ദുള്‍ നാസര്‍ (മങ്കട), പി.ടി. പ്രജിത്ത് (കോഴിക്കോട്), കെ. വിസ്മയ് (എടരിക്കോട് പികംഎംഎച്ച്എസ്എസ്) എന്നിവര്‍ രണ്ടു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അണ്ടര്‍ 15 വിഭാഗത്തില്‍ അജിത്ത് സഞ്ജയ് എറണാകുളം ചാമ്പ്യനായി. ഫൈറൂസ് മുഹമ്മദ് (ആലത്തിയൂര്‍), കെ. ശ്രീഹരി (പാലക്കാട്), സി. വാണികൃഷ്ണ (തിരൂര്‍), ടി. ദിയ സന്‍ഹ (മലപ്പുറം) എന്നിവര്‍ രണ്ടു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ നേടി. അണ്ടര്‍ 12 വിഭാഗത്തില്‍ റിഷാന് റഷീദ് മലപ്പുറം ചാമ്പ്യനായി. കെ. സവിനയ് (കോഴിക്കോട്), ആസിഫലി (മലപ്പുറം), റൗണാക്ക് മുഹമ്മദ് (ബി.പി അങ്ങാടി തിരൂര്‍), മുഹമ്മദ് ഫര്ഹാന് കോട്ടക്കല്‍ എന്നവര്‍ രണ്ടു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ സ്വന്തമാക്കി.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി നൂറോളം പേര് മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തിരൂര്‍ ചെസ് ഫൗണ്ടേഷന് ചെയര്മാന് ജമാല്‍ മുഹമ്മദ്, ഹൃദ്യ രമേഷ് (ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപിക, നിറമരുതൂര്‍ ഗവണ്മെന്റ് യുപി), വ്യവസായ വകുപ്പ് ജൂണിയര്‍ സൂപ്രണ്ട് അനില്‍കുമാര്‍, അഡ്വ.സജിത്ത്, ഇഎസ്ഐ തൃശൂര്‍ ഡെവലപ്മെന്റ് ഓഫീസര്‍ ഗിരീഷ് എന്നിവര്‍ വിതരണം ചെയ്തു.