ജെആര്‍സി സംഗമവും യുദ്ധ വിരുദ്ധ റാലിയും നടത്തി
1377349
Sunday, December 10, 2023 4:22 AM IST
പട്ടിക്കാട് : മേലാറ്റൂര്‍ സബ്ജില്ല ജെആര്‍സി കേഡറ്റുകളുടെ സംഗമവും യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.
പള്ളിക്കുത്ത് ജിഎല്‍പി സ്കൂളില്‍ മാസ് ഡ്രില്‍ അവതരിപ്പിച്ച കേഡറ്റുകളുടെ യുദ്ധവിരുദ്ധ റാലി മേലാറ്റൂര്‍ എഇഒ സക്കീര്‍ ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പട്ടിക്കാട് ടൗണിലൂടെ യുദ്ധവിരുദ്ധ റാലി നടത്തി.
പട്ടിക്കാട് ഗവണ്മെന്റ് ഹൈസ്കൂളില്‍ നടന്ന ക്യാമ്പ് കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല ചലിയതൊടി ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും പട്ടിക്കാട് സ്കൂള്‍ പിടിഎ പ്രസിഡന്റുമായ അസീസ് പട്ടിക്കാട് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെംബര്‍ ബഷീര്‍, പ്രിന്‍സിപ്പല്‍ നൈലൂഫര്, ഹെഡ്മാസ്റ്റര് അബ്ദുസലാം, എഇഒ സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.സുരക്ഷിത ബാല്യം എന്ന വിഷയത്തില്‍ ചൈല്‍ഡ് ലൈന്‍ സൂപ്പര്‍വൈസര്‍ മുഹ്സിന് പാരി ക്ലാസെടുത്തു.
ജെആര്‍സി സബ്ജില്ല കോഓര്‍ഡിനേറ്റര്‍ സുരേഷ്കുമാര്‍, പ്രസിഡന്റ് ഗീത, ജോയിന്റ് കോഓര്‍ഡിനേറ്റര്‍മാരായ കൃഷ്ണ കുമാര്‍, ഇ. അഫീഫ്, യാസിര്‍, ജാഫര്‍, ഇന്ദു, സഈദ, ഷംനാസ്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.
സബ്ജില്ലയിലെ ഹൈസ്കൂളിലെ കേഡറ്റുകള്‍ പങ്കെടുത്തു.