ബസില്‍ നിന്നു തെറിച്ചു വീണു കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു
1377346
Sunday, December 10, 2023 4:22 AM IST
എടക്കര: അമിത വേഗതയില്‍ ഓടിയ സ്വകാര്യ ബസില്‍ നിന്നു തെറിച്ചു വീണു കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു.
മൂത്തേടം ഫാത്തിമ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികളായ എടക്കര കല്ലേങ്ങര സുഹാന ഫര്‍സ (20), വഴിക്കടവ് ആലപ്പൊയില്‍ സ്നേഹ സൂര്യ(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അമിത വേഗതയില്‍ ഓടിയ ബസിന്റെ വാതില്‍ തുറന്നു പുറത്തേക്ക് വീണാണ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മരംവെട്ടിച്ചാല്‍ വളവില്‍ വച്ചായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാര്‍ഥിനികളെ എടക്കര സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി സുഹാനയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലും സ്നേഹ സൂര്യയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.