ലോക് അദാലത്തില്‍ 5000ത്തില്പരം കേസുകള്‍ക്ക് തീര്‍പ്പായി
1377344
Sunday, December 10, 2023 4:22 AM IST
മഞ്ചേരി: ജില്ലാ നിയമ സേവന അഥോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്ന ലോക് അദാലത്തില്‍ അയ്യായിരത്തിലധികം കേസുകള്‍ തീര്‍പ്പാക്കി.
ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളില്‍ കെട്ടിക്കിടന്ന പിഴ ഒടുക്കി തീര്‍ക്കാവുന്ന കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, ബാങ്ക്, സിവില്‍ കേസുകള്‍, ഇലക്ട്രിസിറ്റി ഒ.പികള്‍, മറ്റു വിവിധ കേസുകള്‍ എന്നിവയിലൂടെ 22 കോടിയില്‍പരം രൂപയുടെ വ്യവഹാരങ്ങളാണ് തീര്‍പ്പാക്കിയത്. പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ. സനില്‍കുമാര്‍, സബ് ജഡ്ജുമായ എം. ഷാബിര്‍ ഇബ്രാഹിം എന്നിവര്‍ അദാലത്തിനു നേതൃത്വം നല്കി.