അല്‍ശിഫ കോളജ് ഓഫ് നഴ്സിംഗ് എന്‍എസ്എസ് ക്യാമ്പ് ഉദ്ഘാടനം
1377343
Sunday, December 10, 2023 4:22 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ അല്‍ശിഫ നഴ്സിംഗ് കോളജിലെ എന്‍എസ്എസ് സപ്തദിന ക്യാമ്പ് ധ്വനി 2023 ന് തുടക്കമായി.
പെരിന്തല്‍മണ്ണ സായ് സ്നേഹതീരം ട്രൈബല്‍ ഹോസ്റ്റലില്‍ നടത്തിയ ക്യാമ്പ് നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ.ആര്. രവി അധ്യക്ഷനായിരുന്നു. എന്‍എസ്എസ് വോളണ്ടിയര്‍ അല്‍ഫാസ് മൈതീന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജിസ് ജോര്‍ജ്, ജാന്സണ് മാത്യു, കെ. സിന്‍ഷ, നുബിന്‍ നവാസ് എന്നിവര്‍ പ്രസംഗിച്ചു.