ഹോം ഗാര്‍ഡിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു
1377342
Sunday, December 10, 2023 4:22 AM IST
മലപ്പുറം: പരപ്പനങ്ങാടിയില്‍ ഡ്യൂട്ടിക്കിടെ ഹോം ഗാര്‍ഡ് ടി. ശിവദാസനെ മര്‍ദിച്ച സംഭവത്തില്‍ ഹോം ഗാര്‍ഡ് അസോസിയേഷന് ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് കെ. ശ്രീകുമാര്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.കെ. ബാലചന്ദ്രന്, സംസ്ഥാന എക്സ്യൂട്ടീവ് കമ്മിറ്റി അംഗം കെ. മണികണ്ഠന് തുടങ്ങിയവര്‍ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം ചെട്ടിപ്പടിയില്‍ ബസ് തടഞ്ഞ മദ്യപിച്ചെത്തിയ സ്കൂട്ടര്‍ യാത്രക്കാരന് ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.
ഈ വിഷയത്തില്‍ ഇടപെട്ടപ്പോഴാണ് ഹോം ഗാര്‍ഡിനെ മര്‍ദിച്ചത്. നിയമലംഘനം നടത്തുന്ന സംഭവത്തില്‍ അതിന്റെ ഫോട്ടോ എടുക്കുന്നതിനും അത് ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നതിനും പോലീസ് ഉദ്യോഗസ്ഥനുള്ള അതേ അധികാരം ഹോം ഗാര്ഡിനുമുണ്ട്. ഇതു ഹോം ഗാര്‍ഡ് ആക്ട് 1960ല്‍ രേഖപ്പെടുത്തിയതുമാണ്. ഇതനുസരിച്ചാണ് പോലീസ് സേനയോടൊപ്പം ജോലി ചെയ്യുന്ന ഹോം ഗാര്‍ഡുകള്‍ക്ക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ഡ്യൂട്ടി നല്‍കുന്നത്. ആ ജോലി നിര്‍വഹിക്കേണ്ട ഉത്തരവാദിത്വം ഹോം ഗാര്ഡുകള്ക്കുണ്ടെന്നു യോഗം ഓര്‍മിപ്പിച്ചു.