സീസണ് ടിക്കറ്റ് വില്‍പ്പന തുടങ്ങി
1377341
Sunday, December 10, 2023 4:22 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കാദറലി സ്പോര്‍ട്സ് ക്ലബ് നെഹ്റു സ്റ്റേഡിയത്തില്‍ നടത്തുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സീസണ് ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ഡിവൈഎസ്പി സന്തോഷ്കുമാര്‍ നിര്‍വഹിച്ചു.
പി.ടി. ഗ്രൂപ്പ് ഡയറക്ടര്‍ സലാം മങ്കട, മാര്‍ക്കര്‍ ബില്‍ഡര്‍ ഉടമ ഇക്ബാല്‍ എന്നിവര്‍ക്ക് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഡിവൈഎസ്പി ഓഫീസ് പരിസരത്ത് നടത്തിയ ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ചട്ടിപ്പാറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറര്‍ മണ്ണില്‍ ഹസന്, ഡോ.നിലാര്‍ മുഹമ്മദ്, ഡോ. ഷാജി അബ്ദുള്‍ ഗഫൂര്‍, ആലിക്കല്‍ നാസര്‍, ക്ലബ് ഭാരവാഹികളായ സി.എച്ച്. മുസ്തഫ, എച്ച്. മുഹമ്മദ് ഖാന്, കുറ്റീരി മാനുപ്പ, യൂസ്ഫ് രാമപുരം, കരീം പാറയില്‍ തുടങ്ങിവര്‍ പ്രസംഗിച്ചു. സീസണ് ടിക്കറ്റ് നിരക്ക് 800 രൂപയാണ്.