ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് നാളെ സ്വീകരണം
1377340
Sunday, December 10, 2023 4:22 AM IST
പെരിന്തല്‍മണ്ണ : നേപ്പാളില്‍ നടന്ന സൗത്ത് ഏഷ്യന്‍ സബ് ജൂണിയര്‍, നയന്‍ "എ’ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച് നാട്ടിലെത്തുന്ന ടീമിലെ പെരിന്തല്‍മണ്ണയില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് നാളെ പെരിന്തല്‍മണ്ണ പൗരാവലി വരവേല്പ് നല്‍കും.
പെരിന്തല്‍മണ്ണ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പച്ചീരി മുഹമ്മദ് ഒസാമ (ക്യാപ്റ്റന്‍), പട്ടിക്കാട് ഗവണ്മെന്റ് ഹയര്‍ സെക്കഡറി സ്കൂളിലെ എം.ടി. ബിന്‍ഷാദ്, എം.ടി. ഷാഹിന്‍ഷ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്. വൈകിട്ട് നാലിന് ജൂബിലി റോഡ് ജംഗ്ഷനില്‍ നിന്നു തുറന്ന വാഹനത്തില്‍ ടൗണ്‍ സ്ക്വയറിലേക്ക് താരങ്ങളെ ആനയിക്കും. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ നജീബ് കാന്തപുരം എംഎല്‍എ ഉപഹാരം സമ്മാനിക്കും.
നഗരസഭ ചെയര്മാന് പി. ഷാജി അധ്യക്ഷനായിരിക്കും. പൗരപ്രമുഖര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി മുഹമ്മദ് ഫിറോസ് ബാബു, വി. രമേശന്, തുടങ്ങിയവര്‍ സംബന്ധിച്ചു.