രവീന്ദ്രന് സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു
1377339
Sunday, December 10, 2023 4:22 AM IST
കരുവാരകുണ്ട്: കരുവാരക്കുണ്ട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായിരുന്ന ആര്. രവീന്ദ്രന് അനുസ്മരണവും അവാര്‍ഡ് വിതരണവും നടത്തി.
പിടിഎ പ്രസിഡന്റ് കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഡോ.ടി.എം. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ആര്. ശൈലജ അനുസ്മരണ പ്രഭാഷണം നടത്തി. എസ്എംസി ചെയര്മാന് ഐ.ടി. അഷ്റഫ്, മുഹമ്മദലി, അബ്ദുള്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു. പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ സി.കെ. ജാസിര്‍, പി. ലിയാന, പി. ലുബ്ന ഫാത്തിമ എന്നിവര്‍ക്ക് രവീന്ദ്രന് സ്മാരക അവാര്‍ഡുകള്‍ നല്കി.