വാഹനാപകടത്തില്‍ യുവാവ് മരിച്ചു
1377069
Saturday, December 9, 2023 10:13 PM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണക്കടുത്ത് താഴെക്കോട് വാളാംകുളത്ത് ഇന്നലെ രാവിലെയുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.
മലപ്പുറം മേല്‍മുറി അധികാരത്തൊടിയിലെ നാണകത്ത് മൂസയുടെ മകന് മുസമ്മില്‍ (36) ആണ് മരിച്ചത്. ജോലിയുടെ ഭാഗമായി മുസമ്മില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നു പലഹാരങ്ങള്‍ ഇറക്കി കടകളില്‍ വിതരണം ചെയ്യുന്നതിനിടയില്‍ സിമന്റ് മിക്സ് ലോറി വന്നിടിക്കുകയായിരുന്നു.
ഉമ്മര്‍ നെച്ചിത്തടയന്റെ ഉടമസ്ഥതയില്‍ പഴമള്ളൂരിലുള്ള ചപ്പാത്തി കമ്പനിയില്‍ അഞ്ചുവര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു മുസമ്മില്‍. അപകടം സംഭവിക്കുമ്പോള്‍ ഉമ്മറും കൂടെ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്നു കോണോംപാറ ജുമാ മസ്ജിദില്‍ കബറടക്കി. ഭാര്യ: ഫര്‍ഹാന (ഇരുമ്പുഴി). ഏകമകന്: ഷെഹാന് മുഹമ്മദ്.