ലോറിയും കാറും കൂട്ടിയിടിച്ചു അപകടം; വാക്കേറ്റത്തിനിടയില്‍ ലോറി ഡ്രൈവര്‍ കുഴഞ്ഞു വീണുമരിച്ചു
1377068
Saturday, December 9, 2023 10:13 PM IST
എടക്കര: ചരക്കുലോറിയും കാറും കൂട്ടിയിടിച്ചു അപകടത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ ലോറി ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. പോത്തുകല്‍ ഞെട്ടിക്കുളം ഓട്ടുപാറയില്‍ അനില്‍കുമാര്‍ എന്ന അനിയന്(54) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ പെരിന്തല്‍മണ്ണയില്‍ വച്ചാണ് അനില്‍കുമാര്‍ ഓടിച്ചിരുന്ന ചരക്കുലോറി കാറുമായി കൂട്ടിയിടിച്ചത്.
ഏറെനേരം ഇതേച്ചൊല്ലിയുള്ള വാക്കേറ്റത്തിനിടയില്‍ അനില്‍കുമാര്‍ കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. ഞെട്ടിക്കുളം എയുപി സ്കൂളിലെ മുന്‍ ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്.