അപ്പീലിലൂടെ അരങ്ങിലെത്തി; സംഘനൃത്തത്തില്‍ ഒന്നാം സ്ഥാനം
1376956
Saturday, December 9, 2023 1:33 AM IST
കോട്ടയ്ക്കല്‍: യുപി വിഭാഗം സംഘനൃത്ത മത്സരത്തില്‍ ആര്‍എച്ച്എസ്എസ് വൈദ്യരങ്ങാടി രാമനാട്ടുകരയിലെ വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലയില്‍ നിന്ന് അപ്പീലിലൂടെയാണ് സംഘനൃത്ത ടീം ജില്ലാ മത്സരത്തിലെത്തിയത്.
17 ടീമുകള്‍ മത്സരത്തിനുണ്ടായിരുന്നു. കെ.പി. വൈഗ, ഇ. ആവണി, എം. ദേവിക, എം. അമേയ ശ്രേയസുകുമാരന്, കെ. പാര്‍വണ, വി. ദേവിക തുടങ്ങിയവരാണ് സംഘനൃത്താംഗങ്ങള്.