മാര്‍ഗംകളിയില്‍ ആധിപത്യമുറപ്പിച്ചു സെന്റ് ജെമ്മാസ് സ്കൂള്‍
1376955
Saturday, December 9, 2023 1:33 AM IST
കോട്ടയ്ക്കൽ: ജില്ലാ കലോല്‍സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം മാര്‍ഗംകളിയില്‍ ഈ വര്‍ഷവും മലപ്പുറം സെന്റ് ജെമ്മാസ് സ്കൂള്‍ തന്നെ. തുടര്‍ച്ചയായി അഞ്ചു വര്‍ഷമായി മാര്‍ഗംകളിയില്‍ ആധിപത്യമുറപ്പിച്ചിരിക്കുകയാണ് വയനാട് സെബാസ്റ്റ്യന്‍ മാഷിന്റെ ശിഷ്യർ.
ജില്ലാ കലോല്‍സവത്തില്‍ 16 ടീമുകളെ പിന്നിലാക്കിയാണ് സെന്റ് ജെമ്മാസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികളായ കെ. മിത്ര, കെ.പി. അഞ്ജലി കൃഷ്ണ, ഇ. അഹല്യ, കെ.പി. നീലാഞ്ജന, കെ. അക്ഷയ, പി. നിരഞ്ജന, കൃപ റെയ്ച്ചല്‍ ജോസഫ് എന്നീ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.