സംസ്കൃത നാടകത്തിൽ വിജയം തിരിച്ചുപിടിച്ചു ചെറുകുളമ്പ് സ്കൂള്‍
1376953
Saturday, December 9, 2023 1:33 AM IST
കോട്ടയ്ക്കൽ: രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ജില്ലാ കലോല്‍സവത്തില്‍ 2019 ല്‍ ലഭിച്ച ഒന്നാം സ്ഥാനം മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചുപിടിച്ചു ചെറുകുളമ്പ് ഐകെടിഎച്ച്എസ്എസ്.
കഥകളിയിലെ നിഴല്‍ക്കുത്തിനെ ആസ്പദമാക്കി രചിച്ച സംസ്കൃത നാടകത്തിനാണ് ഒന്നാം സ്ഥാനം. 2019 ല്‍ സംസ്ഥാന കലോല്‍സവത്തിലും ഒന്നാം സ്ഥാനം ചെറുകുളമ്പിനായിരുന്നു. 16 ടീമുകള്‍ മല്‍സരിച്ച ജില്ലാ കലോല്‍സവത്തിലാണ് ഇന്നലെ എ ഗ്രേഡോടെ ഇവര്‍ക്ക് ഒന്നാംസ്ഥാനം ലഭിച്ചത്.
നാടകത്തിന്റെ രചന നിര്‍വഹിച്ചത് ഹരിപ്രസാദ് പല്ലാവൂരാണ്. ഇതേ സ്കൂളിലെ സംസ്കൃത അധ്യാപകനായ വിഷ്ണു എ. നാരായണനാണ് നാടകം സംവിധാനം ചെയ്തത്.