സര്‍ഗ സംഗമം ഉദ്ഘാടനം ചെയ്തു
1376949
Saturday, December 9, 2023 1:23 AM IST
ശാന്തപുരം: അല്‍ ജാമിഅ അല്‍ ഇസ്ലാമിയ കോളജ് കോണ്വെക്കേഷനോടനുബന്ധിച്ച സര്‍ഗസംഗമം തിരക്കഥാകൃത്തും ഗാനരചയിതാവും സംവിധായകനുമായ മുഹ്സിന് പരാരി ഉദ്ഘാടനം ചെയ്തു.
പഠിക്കുന്ന കാലത്ത് അല്‍ ജാമിഅയിലെ സര്ഗസംഗമത്തില് അവതരിപ്പിക്കാന്‍ താന്‍ എഴുതിയ കവിതയാണ് പിന്നീട് നേറ്റീവ് ബാപ എന്ന പേരിൽ വീഡിയോ ആല്‍ബമായി മാറിയതെന്നും അല്‍ജാമിഅ പൂര്‍വ വിദ്യാര്‍ഥി കൂടിയായ അദ്ദേഹം പറഞ്ഞു.
കോളജ് റെക്ടര്‍ ഡോ. അബ്ദുസലാം അധ്യക്ഷത വഹിച്ചു. തീം സോംഗ്് പ്രകാശനവും മുഹ്സിന് പരാരി നിര്‍വഹിച്ചു. അല്‍ജാമിഅ ഡെപ്യൂട്ടി റെക്ടര്‍ കെ.എം. അഷ്റഫ്, ഡോ. നഹാസ് മാള, ഡോ. വി.എം. സാഫിര്‍, മുഹമ്മദ് അന്‍വര്‍, വിദ്യാര്‍ഥി യൂണിയന് പ്രതിനിധികളായ റന സനീഹ, സഈദ് ഹാഫിസ് എന്നിവര്‍ പ്രസംഗിച്ചു.