കവി സദസ് നാളെ
1376948
Saturday, December 9, 2023 1:23 AM IST
കീഴാറ്റൂർ: പൂന്താന സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ഗ്രന്ഥാലയ ഓഡിറ്റോറിയത്തിൽ നാളെ കീഴാറ്റൂരില്‍ കവി സദസ്് നടക്കും. ഉച്ചയ്ക്കു രണ്ടിന് നടക്കുന്ന പരിപാടി സിനിമ സംവിധായകന് മേലാറ്റൂര്‍ രവിവര്‍മ ഉദ്ഘാടനം ചെയ്യും.
മികച്ച കവിത ഗ്രന്ഥത്തിനുള്ള പുരസ്കാരം നേടിയ അഞ്ച് കവിതകള്‍ ഉള്‍പ്പെടെ 21 പേര് സ്വന്തം കവിതകള്‍ അവതരിപ്പിക്കും. വനമിത്ര പുരസ്കാര ജേതാവ് സി. ശര്‍മിള, ഗായകന് കെ.ആര്. അഭിനന്ദ് എന്നിവരെ ചടങ്ങില്‍ അനുമോദിക്കും.