കാര്‍ഡിയോ ഫിറ്റ്നസ് പരിശീലനം നല്കി
1376947
Saturday, December 9, 2023 1:23 AM IST
പുഴക്കാട്ടിരി: പുഴക്കാട്ടിരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഇബ്രാഹിം ഷിബിലിന്റെ നിര്‍ദേശത്തെത്തുടര്‍ന്നു അങ്ങാടിപ്പുറം ഫിറ്റ്കോര് ജിംനേഷ്യം ഫിറ്റ്നസ് ട്രെയിനിംഗ്് സെന്റര്‍ പ്രഫഷണല്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്കു കാര്‍ഡിയോ ഫിറ്റ്നസ് പരിശീലനം നല്കി.
ഫിറ്റ്കോര് ജിംനേഷ്യത്തിലെ ട്രെയിനര്‍മാരായ സി.ടി. മുനീബ്, കെ.പി. ഉബൈദ്, പുഴക്കാട്ടിരി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഇബ്രാഹിം ഷിബില്‍ ചിങ്ങത്ത്, ഡോക്ടര്‍ അഫീഫ ഹനീഫ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.