ഭാഷോത്സവവും പാട്ടരങ്ങും സംഘടിപ്പിച്ചു
1376946
Saturday, December 9, 2023 1:23 AM IST
എടക്കര: സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അക്ഷരവെളിച്ചം എന്ന പേരില്‍ ഭാഷോത്സവവും പാട്ടരങ്ങും സംഘടിപ്പിച്ചു. കുട്ടികളുടെ അടിസ്ഥാന ഭാഷാ ശേഷി മെച്ചപ്പെടുത്തുക., ഭാഷ ആസ്വദിച്ച് പഠിക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കി നല്‍കുക, കുട്ടികളിലെ എഴുത്തുകളും കഥകളും പാട്ടുകളും സാഹിത്യങ്ങളും ഉള്‍പ്പെടെ മുഴുവന്‍ സര്‍ഗാത്മകമായ കഴിവുകളും ഉള്‍പ്പെടുത്തി ഒന്നാം ക്ലാസിലെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പിടിഎ പ്രസിഡന്റ് പി.ബി. സുഭാഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഷീജ തോമസ് അധ്യക്ഷത വഹിച്ചു. അക്കാഡമിക് കോഓര്‍ഡിനേറ്റര്‍ പി.വി.ബിനു വര്‍ഗീസ് സന്ദേശം നല്കി. പ്രോഗ്രാം കണ്‍വീനര്‍ ബിന്ദു തോമസ്, സ്റ്റാഫ് സെക്രട്ടറി വൈ. സാംകുട്ടി, പി.ബി. മിനി ബാബു എന്നിവര്‍ പ്രസംഗിച്ചു.
വായനയിലെയും എഴുത്തിലെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കൂട്ടെഴുത്തിലൂടെ കുട്ടികള്‍ തന്നെ സ്വയം തയാറാക്കിയ ക്ലാസ് പത്രത്തിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. അധ്യാപകരായ എം.എസ്. അനിഷ, ബിജി ബാബു, ബിന്ദു തോമസ് എന്നിവര്‍ നേതൃത്വം നല്കി.