അനുശോചിച്ചു
1376944
Saturday, December 9, 2023 1:23 AM IST
എടക്കര: ഇടതുപക്ഷ ഐക്യത്തിനു മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെന്ന് ഐഎന്‍എല്‍ നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി. അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷത്തിനും കേരളത്തിനും തീരാനഷ്ടമാണെന്നും യോഗം വിലയിരുത്തി.
പ്രസിഡന്റ് അബ്ദുള്‍ മജീദ് ചിറ്റങ്ങാടന്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കോമു കല്ലേങ്കര, പറാട്ടി കുഞ്ഞാന്, മുഹമ്മദലി പാലപ്ര, സി.ടി. കുഞ്ഞിമുഹമ്മദ്, കൊളക്കാടന്‍ കുഞ്ഞിമുഹമ്മദ്, എം. വേലായുധന്, ലത്തീഫ് പാറയില്‍, കൃഷ്ണന്‍കുട്ടി കവറ്റുകോണത്ത് എന്നിവര്‍ പ്രസംഗിച്ചു.