യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി
1376943
Saturday, December 9, 2023 1:23 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ ഒപി ടിക്കറ്റുകള്‍ പരിമിതപ്പെടുത്തിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്കി.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ കുറവ് മൂലം ഇപ്പോള്‍ ഒ.പി ടിക്കറ്റുകള്‍ പരിമിതപ്പെടുത്തിയാണ് നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റ് പരിമിതപ്പെടുത്തിയതിലൂടെ കടുത്ത ബുദ്ധിമുട്ട് നേരിടുന്നു.
ചികിത്സ തേടിയെത്തിയ രോഗികളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ പരിമിതപ്പെടുത്തിയവര്ക്കെതിരേ നടപടിയെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഷബീര്‍ കുരിക്കള്‍, മഹറൂഫ് പട്ടര്‍കുളം, ഹസീബ് നറുകര, ഫജറുല്‍ ഹഖ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പരാതി നല്‍കിയത്.