ഡോക്ടര്‍മാരുടെ സ്ഥലം മാറ്റം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് എംഎല്‍എ
1376941
Saturday, December 9, 2023 1:23 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് യു.എ. ലത്തീഫ് എംഎല്‍എ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മുന്നറിയിപ്പ് നല്കി.
ഡിഎംഒയുടെ ഈ ഉത്തരവ് ഉടന്‍ പിന്‍വലിച്ച് ഡോക്ടര്‍മാരുടെ സേവനം മെഡിക്കല്‍ കോളജില്‍ ഉറപ്പു വരുത്തണമെന്നും എംഎല്‍എ, ഡിഎംഒയോട് നേരിട്ട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ സ്ഥലം മാറ്റം മൂലം ആയിരക്കണക്കിന് രോഗികള്‍ ബുദ്ധിമുട്ടനുഭവിച്ചു വരുന്നുണ്ട്.
മാത്രമല്ല ഡോക്ടര്‍മാരുടെ കുറവ് മൂലം ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നതു പോലും മാറ്റിവയ്ക്കേണ്ട അവസ്ഥ സംജാതമായിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്നു ഡിഎംഒ ഉറപ്പ് നല്‍കിയതായി എംഎല്‍എ അറിയിച്ചു.