വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അമലിന്റെ മിന്നും പ്രകടനം
1376703
Friday, December 8, 2023 1:58 AM IST
കോട്ടക്കല്‍: സുലൈമാനും മന്ത്രവാദിയും കാലനുമായി മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ മാര്‍ഗംകളി എന്ന നാടകത്തിലൂടെ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ ഹൈസ്കൂള്‍ വിഭാഗം നാടകത്തിലെ മികച്ച നടന് പട്ടം അമല്‍ കൃഷ്ണ നേടി.
സിബിഎച്ച്എസ്എസ് വള്ളിക്കുന്ന് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ കലാകാരന്. സിനിമയില്‍ അഭിനയിക്കണമെന്നാണ് ഈ കൊച്ചു മിടുക്കന്റെ മോഹം. ദിലീപും വിജയുമാണ് ഇഷ്ട നടന്മാര്. കഴിഞ്ഞ തവണ ജില്ലയില്‍ നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. വിനീഷിന്റെയും അശ്വതിയുടെയും മകനാണ്.