ഇന്റർ കോളജിയേറ്റ് ഫാർമസി സെവൻസ് ഫുട്ബോൾ; മാലിക് ദീനാർ കോളജ് കാസർഗോഡ് ചാമ്പ്യന്മാർ
1376700
Friday, December 8, 2023 1:52 AM IST
പെരിന്തൽമണ്ണ: മൗലാനാ ഫാർമസി കോളജ് സംഘടിപ്പിച്ച രണ്ടാമത് സംസ്ഥാന തല ഇന്റർ കോളജിയേറ്റ് ഫർമസി സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കാസർഗോഡ് മാലിക് ദീനാർ കോളജ് ഓഫ് ഫാർമസി ചാമ്പ്യന്മാരായി.
കേരളത്തിലെ 29 ഫാർമസി കോളജുകൾ ഏറ്റുമുട്ടിയ ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കുറ്റിപ്പുറം കെ.എം.സി.ടി ഫാർമസി കോളജിനെ തോൽപിച്ചാണ് മാലിക് ദീനാർ ജേതാക്കളായത്.
സമാപന ചടങ്ങിൽ മാലിക് ദീനാർ കോളജ് ടീം ക്യാപ്റ്റൻ ഹിഷാം അഹമ്മദിന് മൗലാനാ ഫാർമസി കോളജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് ഹനീഫ കെ.പി. യിൽ നിന്നും ചാന്പ്യൻസ് ട്രോഫിയും ക്യാഷ് പ്രൈസും ഏറ്റുവാങ്ങി.
റണ്ണേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസും രണ്ടാംസ്ഥാനക്കാരായ കെ.എം.സി.ടി കോളജിന് സമ്മാനിച്ചു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ പി.പി. നസീഫ്, ഡോ.ഷൈൻ സുദേവ്, ഡോ.മുഹാസ്.സി, ഡോ.അബ്ദുൽ വാജിദ്.കെ, ഡോ.സുജിത് തോമസ്, മൊയ്ദീൻ.കെ, ഡോ.സുമ വി.കെ എന്നിവർ പ്രസംഗിച്ചു.