ബസിൽ വിദ്യാർഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ
1376698
Friday, December 8, 2023 1:52 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർഥിനിയെ പിറകിൽ നിന്നും കടന്നു പിടിച്ച് ശല്യം ചെയ്ത കേസിൽ യുവാവിനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.
വളാഞ്ചേരി ആദവനാട് സ്വദേശി കോൽക്കാട്ടിൽ വീട്ടിൽ ഗോപിനാഥിന്റെ മകൻ സജീഷ് (45) ആണ് പിടിയിലായത്. ബസ് പുത്തനങ്ങാടി എത്തിയപ്പോഴാണ് വിദ്യാർഥിനി ആക്രമിക്കപ്പെട്ടത്. വിദ്യാർഥിനി ബഹളം വച്ചതിനെ തുടർന്ന് ബസ് ജീവനക്കാരും നാട്ടുകാരും പ്രതിയെ തടഞ്ഞു വയ്ക്കുകയും പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
വിദ്യാർഥിനിയുടെ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെരിന്തൽമണ്ണ ഇൻസ്പെക്ടർ പ്രേംജിത്തിന്, എസ്ഐ മാരായ ഷിജോ സി.തങ്കച്ചൻ, ജലീൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ സിന്ധു, സിപിഒമാരായ ധനീഷ്, അയ്യൂബ് ,സത്താർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.