സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 25 വിദ്യാർഥികൾക്ക് പരിക്ക്
1376697
Friday, December 8, 2023 1:52 AM IST
പാങ്ങ്: സ്കൂൾ ബസ് അപകടത്തിൽപെട്ട് 25 വിദ്യാർഥികൾക്ക് പരിക്കേറ്റു. മരവട്ടം ഗ്രേസ് വാലി പബ്ലിക് സ്കൂളിന്റെ ബസാണ് കോൽക്കളം ചെറുപറമ്പ് ഇറക്കത്തിൽ വച്ച് അപകടത്തിൽപെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം.
നിയന്ത്രണംനഷ്ടപ്പെട്ട ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു. 42 കുട്ടികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല. മുഹമ്മത് സലീൽ (5) , ഇസ്റ അമൽ മുഹമ്മത് ഷാമിൽ (8) ,വത്സല (45) എന്നിവർ പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ ചികിത്സയിലാണ്.