പകല്‍ വീട് നിര്‍മാണത്തില്‍ പരാതി: വിജിലന്‍സ് പരിശോധന
1376695
Friday, December 8, 2023 1:52 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ മയ്യംന്താനിയിലെ പകല്‍വീട് നിര്‍മാണത്തില്‍ ക്രമക്കേടെന്ന മുസ്ലീം യൂത്ത് ലീഗ് പരാതിയില്‍ പോലീസ് വിജിലന്‍സ് പരിശോധന നടത്തി.
മലപ്പുറം പോലീസ് വിജിലന്‍സ് സി.ഐ. ഗിരിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നഗരസഭയിലും പകല്‍ വീട്ടിലും പരിശോധന നടത്തിയത്. പകല്‍ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് നഗരസഭയിലെ രേഖകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.
നിര്‍മാണ തകരാറുമൂലം പകല്വീടിൻരെ പാരപ്പറ്റ് ചോര്‍ന്നൊലിക്കുന്നത് കാണിച്ചായിരുന്നു ലീഗിന്റെ പരാതി. പ്രാഥമിക അന്വേഷണത്തില്‍ ക്രമേക്കേട് നടന്നതായാണ് കണ്ടെത്തല്‍. നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, എല്‍ഡിഎഫ്.
കൗണ്‍സിലര്‍ ഇസ്മായില്‍ എരഞ്ഞിക്കല്‍ എന്നിവരും പകല്‍ വീട് നിര്‍മാണത്തില്‍ ഉദ്യോഗസ്ഥ ഒത്താശയോടെ വ്യാപക ക്രമക്കേട് നടന്നതായി കാണിച്ച് പോലീസ് വിജിലന്‍സില്‍ നേരത്തെ പരാതി നല്‍കിയിട്ടുണ്ട്.