നിലമ്പൂരിലെ ആദിവാസി ഭൂസമരം: ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത്കോണ്‍ഗ്രസ് രാപ്പകല്‍ സമരം തുടങ്ങി
1376693
Friday, December 8, 2023 1:52 AM IST
നിലമ്പൂര്‍: ആദിവാസി ഭൂസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണഗ്രസ് രാപ്പകല്‍ സമരം തുടങ്ങി. കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ നടക്കുന്ന രാപകല്‍ സമരം കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി ആവശ്യപ്പെട്ട് നിലമ്പൂര്‍ ഐടിഡിപി ഓഫീസിനിന് മുന്നില്‍ ആദിവാസി കൂട്ടായ്മ 212 ദിവസമായി നടത്തുന്ന ഭൂ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് രാപ്പകല്‍ സമരം നടത്തുന്നത്.
ആദിവാസി ഭൂസമരത്തെയും സമരം നയിക്കുന്ന ബിന്ദുവിനെയും അധിക്ഷേപിച്ച പി.വി. അന്‍വര്‍ എംഎല്‍എ മാപ്പുപറയേണ്ട സാഹചര്യം ഉണ്ടാവുമെന്ന് ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
പ്രളയക്കെടുതിയില്‍ ഉള്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് മൂന്ന് വര്‍ഷം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയേണ്ട ഗതികേട് വന്ന സ്ഥലമാണ് നിലമ്പൂര്‍. പി.വി. അന്‍വര്‍ എംഎല്‍എയുടെ വിവരക്കേടിന് മറുപടി പറയുന്ന പണിയല്ല ആര്യാടന് ഷൗക്കത്തിനെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അമീര്‍ പൊറ്റമ്മല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് കരുളായി, ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം.എസ് ആഷിഫ്, മണ്ഡലം പ്രസിഡന്റ് സൈഫു ഏനാന്തി, കോണ്‍ഗ്രസ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. ഷെറി ജോര്‍ജ്, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷീബാ പൂഴിക്കുത്ത്, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പട്ടിക്കാടന്‍ ഷാനവാസ്, ശിവദാസന്‍ ഉള്ളാട്, എം.കെ. ബാലകൃഷ്ണന്, മുസ്തഫ കളത്തുംപടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.