ജില്ലാ കലോത്സവം: മങ്കട മുന്നില്‍
1376209
Wednesday, December 6, 2023 7:30 AM IST
കോട്ടയ്ക്കല്‍: റവന്യൂ ജില്ലാ കലോത്സവത്തില്‍ 153 ഇനങ്ങളിലെ മത്സരം പൂര്‍ത്തിയായപ്പോള്‍ മങ്കട ഉപജില്ല 606 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. വേങ്ങര ഉപജില്ല 558 പോയിന്റുമായി രണ്ടാമതാണ്. 544 പോയിന്റുമായി കൊണ്ടോട്ടി ഉപജില്ല മൂന്നാമതും 528 പോയിന്റുമായി നിലമ്പൂര്‍ ഉപജില്ല നാലാമതും മുന്നേറുന്നു.
മൃദംഗത്തില്‍ തിളങ്ങി ദേശീയ പുരസ്കാര ജേതാവ്
കോട്ടയ്ക്കല്‍: ജില്ലാ കലോത്സവത്തിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം മൃദംഗ മത്സരത്തില്‍ തിളങ്ങി അങ്ങാടിപ്പുറം ശ്രീലക്ഷ്മി നിലയത്തിലെ ഡി. ദേവിപ്രസാദ്. 2022ലെ ദേശീയ പുരസ്കാര ജേതാവാണ് ഈ മിടുക്കന്. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നല്കുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്കാരമാണ് ദേവി പ്രസാദിനു ലഭിച്ചത്. അങ്ങാടിപ്പുറം പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ ദേവി പ്രസാദ് മുന്‍ വര്‍ഷത്തില്‍ സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

ഏഴാം വയസില്‍ കച്ചേരി വായിക്കാന്‍ തുടങ്ങിയ ദേവി പ്രസാദിന്റെ പിതാവ് ദീപേഷ് ആണ് ആദ്യഗുരു. തിരുവനന്തപുരം വി. സുരേന്ദ്രന്റെ ശിക്ഷണത്തിലാണിപ്പോള് അഭ്യസിക്കുന്നത്. ആയിരത്തില്‍ പരം വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് ഈ കൗമാര കലാകാരന്. പിതാവ് ദീപേഷ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവസ്വത്തിലെ ജീവനക്കാരനാണ്. സ്വകാര്യ സ്കൂളിലെ അധ്യാപികയായ പ്രസീതയാണ് മാതാവ്.
അഷ്ടപദിയിലൂടെ വിജയം സ്വന്തമാക്കി നവീന്‍
കോട്ടയ്ക്കല്‍: അഷ്ടപദി സംഗീതാര്‍ച്ചനയിലൂടെ മികവുകാട്ടിയ നവീന്‍ എസ്. കുമാറിനു ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും. ഹൈസ്കൂള്‍ വിഭാഗത്തിലാണ് വിജയം സ്വന്തമാക്കിയത്.

കോട്ടൂര്‍ എകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പഠിക്കുന്നത്. എട്ടുവര്‍ഷമായി വടക്കാഞ്ചേരി ബാബുരാജിന്റെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നു. കോട്ടക്കല്‍ കാവതികളം സ്വദേശിയായ ആര്‍ക്കിടെക്റ്റ് സനല്‍ കുമാറിന്റെയും കോട്ടക്കല്‍ ആയുര്‍വേദ കോളജ് ലൈബ്രേറിയന്‍ സിന്ധുവിന്റെയും മകനാണ്.
കോട്ടൂര്‍ എകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സംസ്കൃതാധ്യാപിക സുജ.സി. അനിലിന്റെ പിന്തുണയിലാണ് നവീന്‍ കലോത്സവത്തിനെത്തിയത്.
നാട്യമികവില് സച്ചിന്
കോട്ടയ്ക്കല്‍: ശിവപാര്‍വതി മാംഗല്യവും ശിവന്റെ താണ്ഡവവും നാട്യമികവില് അവതരിപ്പിച്ചു പി.സച്ചിന് സുനില്‍ വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ എച്ച്എസ്എസ് ആണ്‍കുട്ടികളുടെ ഭരതനാട്യമത്സരത്തില്‍ ഒന്നാംസ്ഥാനം. മലപ്പുറം എംഎസ്പി എച്ച്എസ്എസിനുള്ള ഇത്തവണത്തെ ആദ്യസമ്മാനമായതിനാല് ഇരട്ടി മധുരമായി.

പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ സച്ചിന് നാല് വര്‍ഷമായി ഭരതനാട്യവും കുച്ചിപ്പുടിയും അഭ്യസിക്കുന്നുണ്ട്. ഗണേഷ് ബാബുവും മോഹന്‍ദാസുമാണ് ഗുരുക്കന്മാര്.നൃത്തകലാകാരനാകാനാണ് ആഗ്രഹമെന്ന് സച്ചിന് പറയുന്നു. മകന്റെ ആഗ്രഹത്തിന് പിന്തുണയുമായി അമ്മ നിഷയും പ്രവാസിയായ പിതാവ് സുനില്‍കുമാറുമുണ്ട്. സയന, സഞ്ജയ് എന്നിവര്‍ സഹോദരങ്ങളാണ്.
കലോത്സവ വേദിയില്‍ ഇന്ന്
വേദി 1: ഒപ്പന ഹൈസ്ക്കൂള് വിഭാഗം, എച്ച്എസ്എസ് വിഭാഗം.
വേദി 2: സ്കിറ്റ് ഇംഗ്ലീഷ് (യുപി, എച്ച്എസ്എസ്).
വേദി 3: നാടകം (എച്ച്എസ്).
വേദി 4: മോഹിനിയാട്ടം (യുപി), മോഹിനിയാട്ടം (ഗേള്‍സ്, എച്ച്എസ്, എച്ച്എസ്എസ്).
വേദി 5: കഥാകഥനം സംസ്കൃതം (യുപി), പ്രഭാഷണം സംസ്കൃതം (യുപി), നാടകം സംസ്കൃതം (യുപി).
വേദി 6: പദ്യം സംസ്കൃതം ബോയ്സ് (യുപി), ഗേള്‍സ് (യുപി), കൂടിയാട്ടം സംസ്കൃതം (യുപി, എച്ച്എസ്, എച്ച്എസ്എസ്).
വേദി 7: കുച്ചിപ്പുടി (യുപി), ഗേള്‍സ് (എച്ച്എസ്), ബോയ്സ് (എച്ച്എസ്), ഗേള്‍സ് (എച്ച്എസ്എസ്), ബോയ്സ് (എച്ച്എസ്എസ്).
വേദി 8: ശാസ്ത്രീയ സംഗീതം (യുപി), ഗേള്‍സ് (എച്ച്എസ്, എച്ച്എസ്എസ്).
വേദി 9: പാഠകം സംസ്കൃതം ബോയ്സ് (എച്ച്എസ്), ഗേള്‍സ് (എച്ച്എസ്), ചമ്പു പ്രഭാഷണം (എച്ച്എസ്).
വേദി 10: ശാസ്ത്രീയ സംഗീതം ബോയ്സ് (എച്ച്എസ്, എച്ച്എസ്എസ്), ഓടക്കുഴല്‍ (എച്ച്എസ്, എച്ച്എസ്എസ്), വീണ (എച്ച്എസ്).
വേദി 11: അറബിഗാനം (യുപി), അറബി സംഘഗാനം (യുപി, എച്ച്എസ്എസ്).
വേദി 12: പ്രസംഗം സംസ്കൃതം (എച്ച്എസ്എസ്), പദ്യംചൊല്ലൽ സംസ്കൃതം (എച്ച്എസ്എസ്, എച്ച്എസ്എസ്), സംഘഗാനം സംസ്കൃതം (യുപി, എച്ച്എസ്).
വേദി 13: ഉറുദു സംഘഗാനം (യുപി, എച്ച്എസ്).
വേദി 14: പദ്യം ഇംഗ്ലീഷ് (യുപി, എച്ച്എസ്, എച്ച്എസ്എസ്), പ്രസംഗം ഇംഗ്ലീഷ് (യുപി), ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി.
വേദി 15: സംസ്കൃത ഗാനാലാപനം യുപി വിഭാഗം, (ആണ്), യുപി ( പെണ്), വന്ദേമാതരം യുപി വിഭാഗം, വന്ദേമാതരം ഹൈസ്കൂള്‍ വിഭാഗം, ഗാനാലാപനം സംസ്കൃതം (പെണ്) ഹൈസ്കൂള്‍, സംസ്കൃത ഗാനാലാപനം (ആണ്) ഹൈസ്കൂള്‍.
വേദി 16: അറബിക് കഥപറയല്‍ (യുപി), അറബി ഗദ്യവായന (യുപി), മുഷാഅറ ഹൈസ്കൂള്‍.