‘കുമാരനാശാന് നവോത്ഥാനത്തെ നിര്‍ണയിച്ച കവി’
1376206
Wednesday, December 6, 2023 7:30 AM IST
നിലമ്പൂര്‍: കുമാരനാശാന് കേരളീയ നവോത്ഥാനത്തെ നിര്‍ണയിച്ച കവിയാണെന്ന് നിലമ്പൂര്‍ ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മലയാള വിഭാഗം സംഘടിപ്പിക്കുന്ന "കുമാരനാശാന്: കാലവും പാഠവും' എന്ന ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു.
രണ്ടാം ദിവസം "ആശാന്റെ ഖണ്ഡകാവ്യങ്ങള്‍: ഘടനാവാദാനന്തര സിദ്ധാന്തങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നിരീക്ഷണങ്ങള്‍' എന്ന വിഷയത്തില്‍ ഡോ. കെ.കെ ശിവദാസും "ആശാന്റെ അര്‍ഥാന്തരന്യാസങ്ങള്‍’ എന്ന വിഷയത്തില്‍ കെ.വി സജയ്യും "പ്രണയത്തെ സ്വാതന്ത്ര്യമാക്കിയ കുമാരനാശാന്' എന്ന വിഷയത്തില്‍ ഡോ. സുമി ജോയ് ഓലിയപ്പുറവും "കവിത സമുദായം ഭാവന: ആശാന്റെ സ്വരാജ്യങ്ങള്‍' എന്ന വിഷയത്തില്‍ ഡോ. പി.വി. സജീവും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ആയിഷാബി, ഡോ. നിഷ അക്കരഞ്ഞാടി, പ്രവീണ്‍ രാജ് എന്നിവര്‍ മോഡറേറ്റര്‍മാരായി.