ആയുര്‍വേദ കേന്ദ്രത്തിനു ശിലയിട്ടു
1376203
Wednesday, December 6, 2023 7:30 AM IST
കീഴാറ്റൂര്‍: കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ആയുര്‍വേദ (ആയുഷ്) ഡിസ്പെന്‍സറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് എന്‍. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അസീസ് പട്ടിക്കാട്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ബിന്ദു വടക്കേക്കോട്ട, എന്‍.കെ. ബഷീര്‍, സാബിറ കൊളമ്പില്, സി. ജമീല, എം.ടി. ലത്തീഫ്, കെ.വി. പത്മനാഭന്, വി. ഹംസ, കെ.ടി. അബ്ദുള്ള, പി.ജി.നാഥ്, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഇല്‍മുന്നീസ, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപയുമാണ് കെട്ടിട നിര്‍മാണത്തിനു ചെലവിടുന്നത്. തച്ചിങ്ങനാടത്തെ പള്ളിക്കുത്ത് പത്മനാഭന്റെ സഹോദരന് കെ.വി. ശ്രീധരന് സൗജന്യമായി നല്കിയ അഞ്ചര സെന്റ് സ്ഥലത്താണ് ഡിസ്പെന്‍സറി പണിയുന്നത്.